വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ നോര്‍ത്ത് പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷത്തോളമായി തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം.

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി വിവാഹ ആവശ്യം ഉന്നയിച്ചതോടെയാണ് വിവാഹം ഉറപ്പിച്ച വിവരം അറിയിച്ചത്. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നോര്‍ത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ദേവിക, സുഭാഷ്, വിനു, ലവന്‍, സുജിത് എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

spot_img

Related news

അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വിവിധ റെയ്ഡുകളിലായി പിടികൂടിയത് 98 കിലോ കഞ്ചാവ്

ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ്...

പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി....