കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില. കിലോയ്ക്ക് 600 രൂപയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച്ച ഇത് 1000ത്തിലേക്ക് ഉയര്‍ന്നു. ഇനിയുെ ഉയരുമെന്നാണ് സൂചന. കേരളത്തിലും തമിഴ്നാട്ടിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് മുല്ലപ്പൂവിനും വില കൂടിയത്. സാധാരണ ഗതിയില്‍ 400 രൂപയ്ക്കാണ് മുല്ലപ്പൂവ് വിറ്റിരുന്നത്. ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് പരിപാടികളും കൂടുന്നതോടെ വിലയും സ്വാഭാവികമായി വര്‍ധിക്കാറുണ്ടെന്നാണ് പൂവ് വില്‍പ്പനക്കാര്‍ പറയുന്നു. കൊവിഡ് കാലത്തിനും മുമ്പ് മുല്ലപ്പൂവിന് 7000 രൂപ വരെയെത്തിയിരുന്നുവെന്നും കച്ചവടക്കാര്‍ ഓര്‍ത്തു.വില കുറയുന്ന സമയത്ത് 100 രൂപ വരെ താഴാറുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോ വരെ മുല്ലപ്പൂവ് വില്‍പ്പനയ്ക്ക് എത്താറുണ്ട്.
Comments are closed.