മുഖ്യമന്ത്രി സ്ഥാനം പങ്കുവച്ചേക്കും: ആദ്യ അവസരം സിദ്ധരാമയ്യയ്‌ക്കെന്ന് സൂചന

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. നിശ്ചിത കാലയളവിനു ശേഷം ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറുക എന്ന ഫോർമുലയാണ് സജീവ ചർച്ചയിലുള്ളത്.

എന്നാൽ ഇത് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അവസ്ഥയിലേക്ക് കർണാടക കോൺഗ്രസിനെ നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ പാർട്ടിയെ നയിച്ച ജ്യോതിരാദിത്യ സിന്ധ്യയെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും തഴഞ്ഞ് മുതിർന്ന നേതാക്കളായ കമൽനാഥിനെയും അശോക് ഗെഹ്ലോത്തിനെയുമാണ് മുഖ്യമന്ത്രിമാരാക്കിയത്. സിന്ധ്യ പിന്നീട് പാർട്ടി വിട്ടെങ്കിൽ, പൈലറ്റ് നിരന്തരം പാർട്ടിയുമായി പോരിലാണ്.

മികച്ച സംഘാടകനാണ് ഡി.കെ. ശി​​​വ​​​കു​​​മാ​​​ർ. ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യാ​​​ൽ സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​ന​​​വും ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​നെ ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​യാ​​​യി ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷം നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത് ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ത​​​ന്ത്ര​​​ങ്ങ​​​ളാ​​​ണ്. ജെ​​​ഡി​​​എ​​​സി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്ന വൊ​​​ക്ക​​​ലി​​​ഗ വോ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കെ​​​ത്തി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും അ​​​തേ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ശി​​​വ​​​കു​​​മാ​​​ർ കാ​​​ര​​​ണ​​​മാ​​​യി.

അതേസമയം, ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ ബി​​​ജെ​​​പി​​​ക്ക് എ​​​ങ്ങ​​​നെ​​​യാ​​​ണോ അ​​​തു​​​പോ​​​ലെ​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന് സി​​​ദ്ധ​​​രാ​​​മ​​​യ്യ. സി​​​ദ്ദു​​​വെ​​​ന്ന് അ​​​ണി​​​ക​​​ൾ വി​​​ളി​​​ക്കു​​​ന്ന സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ഒ​​​രു ചി​​​രി മ​​​തി ആ​​​ളു​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ.

ഇ​​​രു​​​വ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തോ​​​ടു​​​ള്ള താ​​​ത്പ​​​ര്യം മു​​​ൻ​​​പേ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ ക​​​ർ​​​ണാ​​​ട​​​ക വി​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വാ​​​ദ്‌​​​ര​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​മ​​​ട​​​ക്കം നേ​​​താ​​​ക്ക​​​ൾ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ​​​യും ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ​​​യും പേ​​​ര് പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​ൻ മ​​​റ​​​ന്നി​​​ല്ല.

ഇ​​​വ​​​രി​​​ൽ ഒ​​​രാ​​​ളെ മാ​​​ത്ര​​​മാ​​​യി നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ഭാ​​​വി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നു നേ​​​തൃ​​​ത്വ​​​ത്തി​​​ന് ബോ​​​ധ്യ​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം പ​​​ങ്കി​​​ട്ടേ​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ആ​​​ദ്യ ര​​​ണ്ട​​​ര വ​​​ർ​​​ഷം സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യ്ക്കും പി​​​ന്നീ​​​ടു​​​ള്ള ര​​​ണ്ട​​​ര വ​​​ർ​​​ഷം ശി​​​വ​​​കു​​​മാ​​​റി​​​നും. ഇ​​​തു ത​​​ന്‍റെ അ​​​വ​​​സാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണെ​​​ന്നാ​​​ണ് സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. അ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും ആ​​​ദ്യ ടേം ​​​ന​​​ൽ​​​കു​​​ക. ഈ ​​സ​​മ​​യം ശി​​വ​​കു​​മാ​​റി​​നെ കൂടാതെ ലി​​ഗാ​​യ​​ത്ത് വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള ഒ​​രു നേ​​താ​​വി​​നെ​ കൂടി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, ത​​​ന്‍റെ അ​​​ച്ഛ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​നു യോ​​​ഗ്യ​​​ത​​​യെ​​​ന്ന് മ​​​ക​​​ൻ യ​​​തീ​​​ന്ദ്ര ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം പാ​​​ർ​​​ട്ടി​​​യി​​​ൽ അ​​​സ്വാ​​​ര​​​സ്യ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണെ​​​ന്ന് അ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ ശി​​​വ​​​കു​​​മാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി യോ​​​ഗം ഞായറാഴ്ച വൈ​​​കി​​​ട്ട് അ​​​ഞ്ച​​​ര​​​യ്ക്ക് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ചേ​​​രും. എ​​​ന്നാ​​​ൽ, അ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ശനിയാഴ്ച വൈ​​​കി​​​ട്ട് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ച് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....