‘വിരൽത്തുമ്പിലാണ് അടി കൊണ്ടത്, അസഹ്യമായ വേദന’; കഞ്ചിക്കോട് സ്കൂളിൽ അധ്യാപകന്റെ അതിക്രമം, വാളയാർ പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്റ് എച്ച്എസ്എസിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയിട്ടുള്ളത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്. പിടി പിരീഡിൽ ഫുട്ബോള്‍ കളിക്കാൻ പോയി എന്നാണ് അധ്യാപകൻ ആരോപിക്കുന്ന കുറ്റം. 26 വിദ്യാര്‍ത്ഥികളെയാണ് ചൂരൽ കൊണ്ട് അധ്യാപകൻ അതിക്രൂരമായി മര്‍ദിച്ചത്. ചില കുട്ടികളുടെ വിരൽത്തുമ്പിലാണ് അടി കൊണ്ടത്. അസഹ്യമായ വേദനയുണ്ടായി എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ഇവരിൽ മൂന്ന് കുട്ടികള്‍ക്ക് ചികിത്സ തേടേണ്ടതായി വന്നു. രക്ഷിതാക്കളിൽ ചിലര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വാളയാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കൊടുവായൂര്‍ സ്വദേശിയാണ് യുപി സ്കൂള്‍ അധ്യാപകനായ സാദിഖ്. ഇതിന് മുൻപും ഈ അധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടികളോട് മോശം പദപ്രയോഗം നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പപറയുന്നു. എന്നാൽ അധ്യാപകൻ പഠിക്കാൻ പറഞ്ഞിട്ടും കളിക്കാൻ പോയതിനാണ് ശിക്ഷിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. 

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...