മുഖ്യമന്ത്രിയുടെ കപ്പൽ നിർമാണ പ്രഖ്യാപനം തള്ളി ടാറ്റ ഗ്രൂപ്പ്; പദ്ധതിയേക്കുറിച്ച് അറിവില്ലെന്ന് പ്രതികരണം, സർക്കാരിന് തിരിച്ചടി!

കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ടാറ്റ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ട്.

കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ കപ്പൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

എന്നാൽ കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിവില്ലെന്നാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തും കപ്പൽ നിർമാണശാല ആരംഭിക്കുന്നതിനുള്ള പദ്ധതികളോ നിർദേശങ്ങളോ പരിഗണനയിലില്ലെന്നും ടാറ്റ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയും ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളും കണ്ട് അമ്പരന്നതായി ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രിക്ക് ലഭിച്ചത് തെറ്റായ വിവരമായിരിക്കാമെന്നും, അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ ഫലം ഉടൻ പ്രഖ്യാപിക്കാനുള്ള സമ്മർദത്തിലായിരിക്കാമെന്നും ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, കപ്പൽ നിർമാണ യൂണിറ്റ് സംബന്ധിച്ച ചർച്ചകളും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് സർക്കാർ ഭാഗത്തുനിന്നുള്ള വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

spot_img

Related news

വൈദ്യുതി പ്രതിസന്ധി കടുക്കുന്നു; പരിഹാരത്തിനായി 200 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്ഇബി അടിയന്തര നടപടിയിലേക്ക്!

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെഎസ്ഇബിയുടെ അടിയന്തര നീക്കം. 200...

ക്ഷേത്രദർശനത്തിന് പോകുംവഴി ദുരന്തം; സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ടോറസ് കയറിയിറങ്ങി ദാരുണാന്ത്യം!

പത്തനംതിട്ട: ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം....

ബൈക്ക് ചോദിക്കാതെ എടുത്തു, ചോദ്യം ചെയ്തപ്പോൾ ‘പേന’ കൊണ്ട് കണ്ണിന് കുത്തി; തൃശൂരിൽ യുവാവിന് നേരെ കൊലപാതകശ്രമം!

സുഹൃത്തിന്റെ മോട്ടോർസൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയതിനെച്ചൊല്ലിയ തർക്കം കൊലപാതകശ്രമത്തിലേക്ക്. പേന കൊണ്ട് സുഹൃത്തിനെ...

സ്‌ക്രൂഡ്രൈവർ കൊണ്ട് ചെവിയിൽ കുത്തി, ചങ്ങലയിട്ടു പൂട്ടി; നഗരൂരിലെ ക്രൂരതയ്ക്ക് പിന്നിൽ വിവാഹാലോചന നിരസിച്ച വൈരാഗ്യം!

തിരുവനന്തപുരം നഗരൂരിൽ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാന...