കോഴിക്കോട്: 500 പേര്‍ തോറ്റതില്‍ പ്രതിഷേധിച്ച് മുക്കം കെ.എം.സി.ടി
പോളിടെക്നിക്ക് കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍. അധ്യാപക സമരം കാരണമാണ് വിദ്യാര്‍ഥികള്‍ തോറ്റതെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു.
അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍സമരം നടത്തിയതാണ് കൂട്ട തോല്‍വിക്ക് കാരണം.
മാസങ്ങളായി ശമ്പളമില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ അധ്യാപകര്‍ സമരം നടത്തിയത്. ഇതുമൂലം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍
ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയിരുന്നു.
അധ്യാപക സമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍
വീണ്ടും അവസരം നല്‍കുമെന്ന് കോളജ് അധികൃതര്‍ ഉറപ്പ് നല്‍കി.
ആരും തോല്‍ക്കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍
500 കുട്ടികള്‍ തോറ്റു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരം
തുടങ്ങിയത്. റീ ടെസ്റ്റ് നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.