സഹോദരന്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു; വീടുവിട്ട 15കാരനെ ഡൽഹിയിൽ കണ്ടെത്തി

മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ട 15കാരനെ ഡൽഹിയിൽ കണ്ടെത്തി. കരുളായി സ്വദേശിയായ വിദ്യാർഥിയെ ഓഗസ്റ്റ് 22 മുതലാണ് കാണാതായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയും കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെയാണ് ഡൽഹി മെട്രോ സ്റ്റേഷനിൽ വെച്ച് കരുളായി സ്വദേശികളായ സംഘം കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ പൂക്കോട്ടുംപാടം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസ് സംഘം ഡൽഹിയിലെത്തി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. തുടർന്ന് പെരിന്തൽമണ്ണ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചു. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അബ്ദുൽ കരീം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനാസ് ബക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ അഫ്സൽ ബാബു, സാബിറലി എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലെത്തിയത്.

Related news

ചെറുകിട ബിസിനസുകൾക്കും ഇനി എഐയുടെ കരുത്ത്; പുതിയ ഫീച്ചറുകളുമായി മെറ്റ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി വൻകിട കമ്പനികളുടെ മാത്രം സാധ്യതയല്ല. ചെറുകിട ബിസിനസുകൾക്ക്...

സുരക്ഷയിൽ ‘ഫൈവ് സ്റ്റാർ’ തിളക്കം; 10.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ നിസാൻ ‘ടെക്റ്റൺ’ വിപണിയിലേക്ക്!

ഇന്ത്യൻ വിപണിയിലേക്ക് പുതിയ മിഡ്-സൈസ് എസ്‌യുവിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ....

ഡിജെ വാഹനങ്ങൾക്ക് ‘ഷോക്കടിപ്പിച്ച്’ മോട്ടോർ വാഹന വകുപ്പ്; കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും നെഞ്ചിടിക്കുന്ന ശബ്ദവും ഇനി വേണ്ട!

സംസ്ഥാനത്തെ ആഘോഷങ്ങൾക്ക് ഹരം പകരുന്ന ഡിജെ വാഹനങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങി മോട്ടോർ...

മൈലേജ് കണക്കുകളിൽ ഇനി കളി നടക്കില്ല; എസി ഓൺ ചെയ്തും പരിശോധന വേണമെന്ന് കേന്ദ്ര നിർദേശം

രാജ്യത്തെ കാറുകളിൽ‌ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി...