ശബരിമല യുവതീപ്രവേശന കേസ്: വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടായേക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസിലെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടായേക്കുമെന്ന് സൂചന. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചന നൽകിയത്.

ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ശബരിമല കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.

അതിനിടെ, ശബരിമല യുവതീപ്രവേശന വിധിയെ പരാമർശിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് രംഗത്തെത്തി. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ശബരിമല വിധിയിലൂടെ ഇക്കാര്യം കോടതി ഉറപ്പാക്കിയെന്നും ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ അന്തസിനും ആരാധനാ സ്വാതന്ത്ര്യം പ്രധാനമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ജന്മവും സ്വത്വവുമായിരുന്നു ഒരുകാലത്ത് ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചിരുന്നതെന്നും ആ കാലഘട്ടത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related news

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അടക്കം മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് പൂർണമായും...

കാസർകോട് എംഡിഎംഎ കേസ്: പ്രതികൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷം; ആരോപണം ശക്തമാക്കി പിണറായി വിജയൻ

കാസർകോട് എംഡിഎംഎയുമായി പ്രതികൾ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രതികൾക്ക്...

പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക തീർത്തു; 30 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ നീക്കം; ജനരോഷത്തെ തുടർന്ന് തീരുമാനം

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്' അറവു മാലിന്യ സംസ്കരണ കേന്ദ്രം...