കൊച്ചിയിൽ ലുലു ഗ്രൂപ്പിനെ വ്യാജ ഇ-മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു

കൊച്ചിയിൽ ലുലു ഗ്രൂപ്പിനെ വ്യാജ ഇ-മെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ‘ഐ.ഇ. പാർക്ക് എസ്.ആർ.എൽ.’ എന്ന കമ്പനിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലായിരുന്നു സംഭവം.

ഇറ്റാലിയൻ കമ്പനിയിൽനിന്ന് വാങ്ങിയ ഗെയിമിങ് ഉപകരണങ്ങളുടെ വിലയായി നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ലുലു ഗ്രൂപ്പിന് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. യഥാർഥ കമ്പനിയുടേതിന് സമാനമായ ഇ-മെയിൽ വിലാസത്തിൽനിന്ന് ലഭിച്ച സന്ദേശത്തിൽ ഇൻവോയിസും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.

തുടർന്ന് 1,50,500 യൂറോ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ, യഥാർഥ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ലുലു ഗ്രൂപ്പും ഇറ്റാലിയൻ കമ്പനിയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ അറിവുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തുള്ള സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന. സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ, മധ്യ കേരളത്തിൽ മഴ ശക്തമാകാൻ...

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെ സ്വത്തും പരിശോധിക്കും

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പി.പി....

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ....

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന്...

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...