രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.

രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.

spot_img

Related news

‘മഹാകുംഭമേള’ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാകും: യോഗി ആദിത്യനാഥ്‌

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന മഹാകുംഭമേള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാകുമെന്ന്...

വീട്ടുജോലിക്കാരി വഴക്കിട്ടു; തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്‌കേസിലാക്കി ദമ്പതികള്‍

ബംഗളൂരു: യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തമിഴ്‌നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ബംഗളൂരു...

ഉദയനിധി സ്റ്റാലിന്റെ ‘ടി ഷര്‍ട്ടിനെതിരായ’ ഹര്‍ജി; മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹര്‍ജിയില്‍, മദ്രാസ് ഹൈക്കോടതി തമിഴ്‌നാട്...

‘ഓഫര്‍ ക്ലോസസ് സൂണ്‍’; ദീപാവലിയ്ക്ക് വമ്പന്‍ ഓഫറുകളുമായി ജിയോ

ദില്ലി: ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ജിയോ. ഈ ഉത്സവ സീസണില്‍...

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിര്‍; 28 ലക്ഷം ദീപങ്ങള്‍ സരയു നദിയുടെ തീരത്ത് തെളിയിക്കും

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ യുപി സര്‍ക്കാര്‍. 28...