കോഴിക്കോട്: അന്തരിച്ച നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാര്‍ പറഞ്ഞു. കറുത്ത മാസ്‌ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാന്‍ വൈകിപ്പോയെന്ന് പു.ക.സ. വ്യക്തമാക്കി.