രണ്ടാം വന്ദേഭാരത് ഫഌഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായാണ് ഫ്‌ളാ?ഗ് ഓഫ് ചെയ്തത്. ഇന്ത്യയില്‍ പുതിയതായി സര്‍വീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്.

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. കണ്ണൂര്‍,കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജംങ്ഷന്‍, ആലപ്പുഴ, കൊല്ലം സ്‌റ്റേഷനുകള്‍ക്ക് പുറമെ തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുണ്ടാകും. ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം റെയില്‍വെ നേരിടേണ്ടി വന്നിരുന്നു.

ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ആരംഭിക്കുക. ബുധനാഴ്ച കാസര്‍കോട് നിന്നും സര്‍വീസ് നടത്തും . ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടു നിന്നും സര്‍വീസ് നടത്തും.

കാസര്‍കോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസര്‍കോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...