ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; 6 മുതൽ 12 വരെ കെഎസ്ഇബി മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിച്ചിട്ടില്ല. ഇതിനൊപ്പം കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയും മുൻകാല സെപ്റ്റംബർ മാസങ്ങളിലെ ആവശ്യകതയെക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

മുൻദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധനയുണ്ടാകാനാണ് സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമോ ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യമോ ഉണ്ടായാൽ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും നിലനിൽക്കുകയാണ്.

spot_img

Related news

‘ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ’ യുവാവിന് ക്രൂരമർദനം; ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണം

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ ക്രൂരമായി...

‘ആദ്യം അടിച്ചത് ഞാൻ തന്നെ’; ചിറയിൻകീഴ് സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ...

കണ്ണൂരിന് പ്രഖ്യാപിച്ച വേദി കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാന സ്കൂൾ കായികമേളയിൽ വിവാദം

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ...

AI കാലത്തെ നേതൃത്വം മുതൽ ദുരന്തനിവാരണം വരെ; ഐഐഎമ്മിലെ മന്ത്രിമാരുടെ പരിശീലനം ഇന്ന് സമാപിക്കും

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി...