AI കാലത്തെ നേതൃത്വം മുതൽ ദുരന്തനിവാരണം വരെ; ഐഐഎമ്മിലെ മന്ത്രിമാരുടെ പരിശീലനം ഇന്ന് സമാപിക്കും

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവർ ഐഐഎം ക്യാമ്പസ് വിടും.

ഐഐഎം ഡയറക്ടറുടെ നേതൃത്വത്തിലാണ് മന്ത്രിമാർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെ നേതൃത്വം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ശിൽപശാലയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

മന്ത്രിമാർക്കായി ഐഐഎമ്മിൽ ശിൽപശാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ഐഐഎമ്മിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

ഭരണരംഗത്തെ പുതിയ വെല്ലുവിളികളും സാങ്കേതികവിദ്യയുടെ വളർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മന്ത്രിമാർക്ക് കൂടുതൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.

spot_img

Related news

‘ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ’ യുവാവിന് ക്രൂരമർദനം; ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണം

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ ക്രൂരമായി...

ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; 6 മുതൽ 12 വരെ കെഎസ്ഇബി മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി....

‘ആദ്യം അടിച്ചത് ഞാൻ തന്നെ’; ചിറയിൻകീഴ് സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ...

കണ്ണൂരിന് പ്രഖ്യാപിച്ച വേദി കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാന സ്കൂൾ കായികമേളയിൽ വിവാദം

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ...