‘ആദ്യം അടിച്ചത് ഞാൻ തന്നെ’; ചിറയിൻകീഴ് സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതലക്കാരിയായിരുന്നു രമണി.

നാളെ തന്നെ യോഗം ചേർന്ന് വിഷയം പരിശോധിക്കാനാണ് കെപിസിസിയുടെ നിർദേശം. സംഘർഷത്തിൽ ഉൾപ്പെട്ട ഇരു വിഭാഗങ്ങളെയും കേൾക്കാനും അന്വേഷണ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ എസ്.സി, എസ്.ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.

തനിക്കെതിരെ മോശം പരാമർശങ്ങൾ നിരന്തരം ഉണ്ടായതിനെ തുടർന്നാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമായിരുന്നെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. തർക്കത്തിനിടെ ആദ്യം അടിച്ചത് താൻ തന്നെയാണെന്നും എംഎൽഎ സമ്മതിച്ചിരുന്നു.

എന്നാൽ രമ്യ ഹരിദാസിന്റെ പ്രതികരണം ‘അഭിനയമാണെന്ന്’ സജിത്ത് മുട്ടപ്പലം ആരോപിച്ചു. പി.എ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും സജിത്ത് പ്രതികരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷം അന്വേഷണ സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകും.

spot_img

Related news

‘ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ’ യുവാവിന് ക്രൂരമർദനം; ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണം

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ ക്രൂരമായി...

ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; 6 മുതൽ 12 വരെ കെഎസ്ഇബി മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി....

കണ്ണൂരിന് പ്രഖ്യാപിച്ച വേദി കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാന സ്കൂൾ കായികമേളയിൽ വിവാദം

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ...

AI കാലത്തെ നേതൃത്വം മുതൽ ദുരന്തനിവാരണം വരെ; ഐഐഎമ്മിലെ മന്ത്രിമാരുടെ പരിശീലനം ഇന്ന് സമാപിക്കും

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി...