വ്യക്തിഗത ഇടപാടുകൾ സൗജന്യം; യു.പി.ഐ ഫീസ് തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം രംഗത്ത്. യു.പി.ഐ മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ലെന്നും ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

പുതിയ തീരുമാനം അനുസരിച്ച് 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. അതേസമയം, സാധാരണ വ്യക്തിഗത ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. 75,000 രൂപയോ അതിൽ കൂടുതലോ യു.പി.ഐ പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾ എന്നിവയ്ക്ക് 2000 രൂപയ്ക്ക് മുകളിൽ 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. എന്നാൽ, റൂപേ (RuPay) കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ബാധകമല്ല.

ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപ പോലും ഫീസ് ഇനത്തിൽ ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികൾ ഈ ഫീസ് ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. യു.പി.ഐ സേവന ദാദാക്കളും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കില്ല.

രാഷ്ട്രീയ വിമർശനങ്ങൾ: തീരുമാനത്തിനെതിരെ കോൺഗ്രസ് ഇതിനകം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ശക്തികളെ പ്രീണിപ്പിക്കുകയാണെന്നും, വിസ (VISA), മാസ്റ്റർകാർഡ് (Mastercard) തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾക്ക് നേട്ടമുണ്ടാക്കി നൽകാനാണ് ഈ നീക്കമെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

spot_img

Related news

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...

കോഴിക്കോട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം; അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു....

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച...

48 മണിക്കൂറിനുള്ളിൽ തുമ്പ് കണ്ടെത്തി പൊലീസ്; ചങ്ങനാശ്ശേരിയിൽ വീട്ടിൽ കവർച്ച നടത്തിയ സ്ഥിരം മോഷ്ടാവ് പിടിയിൽ

കോട്ടയം: വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനകം പിടികൂടി ചങ്ങനാശ്ശേരി...