തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച പുലർച്ചെയാണ് കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയത്. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികളെ കാണാതായതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചിൽഡ്രൻസ് ഹോമിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെയും ഇതിൽ ഒരാൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയിരുന്നുവെന്നും അധികം വൈകാതെ കുട്ടികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

spot_img

Related news

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...

കോഴിക്കോട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം; അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു....

വ്യക്തിഗത ഇടപാടുകൾ സൗജന്യം; യു.പി.ഐ ഫീസ് തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള...

48 മണിക്കൂറിനുള്ളിൽ തുമ്പ് കണ്ടെത്തി പൊലീസ്; ചങ്ങനാശ്ശേരിയിൽ വീട്ടിൽ കവർച്ച നടത്തിയ സ്ഥിരം മോഷ്ടാവ് പിടിയിൽ

കോട്ടയം: വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനകം പിടികൂടി ചങ്ങനാശ്ശേരി...