മലപ്പുറം തിരൂരങ്ങാടി വെന്നിയൂരില്‍ പെയിന്റ് കടയില്‍ തീപിടിത്തം. നാലുപേര്‍ക്ക് പരിക്കേറ്റു. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലയുള്ള കെട്ടിടത്തിലായിരുന്നു പെയിന്റ് കട പ്രവര്‍ത്തിച്ചിരുന്നത്.
രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലികള്‍ നടന്നിരുന്നു. ഇതിനിടെ തീപ്പൊരി പാറിയാണ് തീ പടര്‍ന്നതെന്നാണ് സൂചന. വെല്‍ഡിങ് തൊഴിലാളികളായ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.