‘ദേശീയഗാനം മാത്രമേ നിർബന്ധമുള്ളൂ’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ. വിഷയത്തിൽ ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയഗാനം മാത്രമാണ് നിർബന്ധമുള്ളതെന്നും വിവാദമായതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണല്ലോ സംസ്ഥാനത്ത് ഭരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടാതിരുന്നതെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിയുടെ പ്രതികരണത്തോടും മുരളീധരൻ പ്രതികരിച്ചു. ‘ഇമ്മാതിരി തള്ള് തള്ളരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം ഉയർന്നിരുന്നു. വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഇടപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ചർച്ചയായി.

നേതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഏകദേശം മൂന്ന് മിനിറ്റോളം ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാൻസുകൾക്ക് ശേഷം വിവാദമായ വരികൾ എത്തിയപ്പോഴാണ് സോണിയ ഗാന്ധി ഇടപെട്ടതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി. അതേസമയം, മല്ലികാർജുൻ ഖാർഗെയ്ക്കായി കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ വിശദീകരിച്ചത്. വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് ബിജെപിയും.

spot_img

Related news

ബിലാലിന്റെ തിരോധാനം; കായൽക്കരയിലെത്തിയതിന് നിർണായക തെളിവായി സിസിടിവി

കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി...

ലഹരിക്കേസിൽ ഭാര്യ അറസ്റ്റിൽ; പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ

തിരുവനന്തപുരം: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

പട്ടം പ്ലാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം....

ഏത്തക്കായയ്ക്ക് പൊന്നുവില; ഓണത്തിന് ഏത്തക്കായ വില 100 കടക്കുമോ?

ഓണമടുത്തതോടെ ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും...

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി; മാർത്താണ്ഡത്ത് നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപക പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി...