ബിലാലിന്റെ തിരോധാനം; കായൽക്കരയിലെത്തിയതിന് നിർണായക തെളിവായി സിസിടിവി

കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുട്ടി സൈക്കിളിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച ക്യാമറയിലും ബിലാലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ കുട്ടി സൈക്കിളിൽ കായൽക്കര വരെ എത്തിയതായി വ്യക്തമായി. കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ തുടരുകയാണ്. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ. വീട്ടിൽനിന്ന് കളിക്കാൻ പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഫയർഫോഴ്സും പൊലീസും ചേർന്ന് കായലിൽ തിരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

spot_img

Related news

ലഹരിക്കേസിൽ ഭാര്യ അറസ്റ്റിൽ; പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ

തിരുവനന്തപുരം: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

പട്ടം പ്ലാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം....

ഏത്തക്കായയ്ക്ക് പൊന്നുവില; ഓണത്തിന് ഏത്തക്കായ വില 100 കടക്കുമോ?

ഓണമടുത്തതോടെ ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും...

‘ദേശീയഗാനം മാത്രമേ നിർബന്ധമുള്ളൂ’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ....

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി; മാർത്താണ്ഡത്ത് നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപക പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി...