തിരൂര്‍: തുഞ്ചന്‍പറമ്പിന്റെ വികസനത്തിന് ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ഗ്രാന്റ് പത്തോളം ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് തികഞ്ഞിരുന്നില്ല. പല കെട്ടിടങ്ങളും കാലപ്പഴക്കംമൂലം ചോര്‍ന്നൊലിച്ചു തുടങ്ങിയിരിക്കുന്നു.മ്യൂസിയം, ഡോര്‍മെറ്ററികള്‍, കോട്ടേജുകള്‍, ഓഡിറ്റോറിയം എന്നിവ അടിയന്തരമായി നന്നാക്കേണ്ട അവസ്ഥയിലാണ്. ഇതിന് 50 ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബജറ്റില്‍ സ്‌പെഷ്യല്‍ ഗ്രാന്റായി ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായരും സെക്രട്ടറി പി നന്ദകുമാര്‍ എംഎല്‍എയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്മാരകത്തിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചത്.