കടയ്ക്കാവൂര്‍ പാലാംകോണം കാറ്റാടിമുക്ക് ജംക്ഷനില്‍ ദേശീയപാത ഇരട്ടിപ്പിക്കലിനായി റോഡ് നിര്‍മിക്കാനെടുത്ത വന്‍കുഴിയിലേക്കു കാര്‍ തലകീഴായി മറിഞ്ഞ് കൊല്ലം പാരിപ്പള്ളിക്കു സമീപം മുക്കട ക്രിസ്തു നിവാസില്‍ ഡൊമിനിക് സാബു സജിനി ദമ്പതികളുടെ മകന്‍ ഡോമിഷ് (22) തല്‍ക്ഷണം മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.
തിരുവോണദിനത്തില്‍ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. മുന്നറിയിപ്പു ബോര്‍ഡുകളോ വഴിവിളക്കോ ഇല്ലാത്തതു മൂലം അപകടം പതിവായ സ്ഥലത്താണ് വീണ്ടും ദുരന്തം. സുഹൃത്തുക്കളും കടയ്ക്കാവൂര്‍ സ്വദേശികളുമായ സിഥുന്‍(21), ബ്രൗണ്‍(21), കിളിമാനൂര്‍ സ്വദേശി അക്ഷയ്(21), വക്കം സ്വദേശി വിഷ്ണു(21), അഞ്ചുതെങ്ങ് സ്വദേശി ഫ്‌ലമിന്‍സ്(23) എന്നിവര്‍ക്കാണു പരുക്കേറ്റത്.