ടൂറും നൈറ്റ് ക്ലാസും വേണ്ട; ട്യൂഷന്‍ സെന്ററുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ വിലക്ക്

സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും നടത്തുന്ന പഠന വിനോദയാത്രകള്‍ക്കും രാത്രികാല പഠനക്ലാസിനും ബാലാവകാശ കമ്മിഷന്റെ വിലക്ക്. പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

വാളകം മാര്‍ത്തോമ ഹൈസ്‌കൂള്‍ അധ്യാപകന്‍ സാം ജോണ്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പോലീസിന്റെയും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെയും വിശദീകരണം ഇക്കാര്യത്തില്‍ കമ്മിഷന്‍ തേടിയിരുന്നു.

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ നടത്തുന്ന വിനോദയാത്രയ്ക്കുപുറമേയാണ് രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം യാത്രകള്‍ക്ക് ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...