നെന്മാറ ഇരട്ടക്കൊലപാതകം: വിധി പ്രഖ്യാപനം ഇന്നില്ല; ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടതി മാറ്റിവെച്ചു

കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി പ്രഖ്യാപനം പാലക്കാട് അഡീഷണൽ സെഷൻസ് കോടതി മാറ്റിവച്ചു.

പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ, പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് സൂചന.

2025 ജനുവരി 27-നാണ് ചെന്താമര സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലും പ്രതി ചെന്താമര തന്നെയായിരുന്നു. ആ കേസിൽ കോടതി നേരത്തെ ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു.

സ്വന്തം കുടുംബം തകരാൻ കാരണക്കാരായതെന്ന് ആരോപിച്ച് സജിതയെയും പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

അതേസമയം, കേസിന്റെ വിസ്താരണത്തിനിടെ പ്രതിയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരഭാര്യ രമ, അയൽവാസിയായ പൊന്നുകുട്ടി എന്നിവർ ഉൾപ്പെടെയുള്ള ചില സാക്ഷികൾ പോലീസിന് നൽകിയ മൊഴികളിൽ നിന്ന് കോടതിയിൽ പിന്നോട്ടുപോയിരുന്നു. ഇതടക്കമുള്ള തെളിവുകളും വാദങ്ങളും കോടതി നേരത്തെ പൂർത്തിയാക്കിയിരുന്നു.

spot_img

Related news

മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി...

മലബാറിൽ കോൺഗ്രസിന്റെ പുതിയ പരീക്ഷണം; ‘ദേശീയ മുസ്ലിം ബ്ലോക്ക്’ വരുന്നു!

മലബാറിൽ മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസിന്റെ സ്വാധീനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ദേശീയ മുസ്ലിം...

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; മുരുകന്റെ വീട് തകർത്തു; പിന്നിൽ ‘ചക്കക്കൊമ്പൻ’ എന്ന് നാട്ടുകാർ!

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടത്ത് വീടിന് നേരെ നടന്ന...

ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് വ്യവസ്ഥ പ്രയോജനപ്പെടുത്തി നടൻ മോഹൻലാൽ; വിവരങ്ങൾ മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് കൈമാറി

കൊച്ചി: ആനക്കൊമ്പ് കേസിൽ പൊതുമാപ്പ് വ്യവസ്ഥ പ്രയോജനപ്പെടുത്തി നടൻ മോഹൻലാൽ. കൈവശം...