മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി യാഷ്‌വന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനമാകുന്നു. കുടുംബത്തിന്റെ അവയവദാന സമ്മതത്തോടെ ഹൃദയസ്പർശിയായ ദൗത്യം പുരോഗമിക്കുകയാണ്.

ജൂൺ 26-ന് രാത്രി 7 മണിയോടെ അനുവിജയ് ടൗൺഷിപ്പിൽ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യാഷ്‌വൻ അപകടത്തിൽപ്പെട്ടത്. ഒരു ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

ഉടൻ സമീപത്തെ ഹെൽത്ത് കെയർ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ തുടർന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തുടരുന്നതിനിടെ ജൂലൈ 5-ന് രാവിലെ 10.38-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

കുടുംബാംഗങ്ങളുടെ അവയവദാന സമ്മതത്തോടെ യാഷ്‌വന്റെ കരൾ, വൃക്കകൾ, കോർണിയകൾ, ഹൃദയ വാൽവ് എന്നിവ ഉൾപ്പെടെ അഞ്ചുപേർക്ക് പുതുജീവനാകുന്ന ദൗത്യം ആരംഭിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഒരു വൃക്ക കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ് മാർഗം ആംബുലൻസിൽ കൊണ്ടുപോകുകയാണ്. ഗതാഗതം സുഗമമാക്കണമെന്ന് കെ-സോട്ടോ അധികൃതർ അഭ്യർത്ഥിച്ചു.

കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനാണ് ഒരു വൃക്ക സ്വീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മറ്റൊരു വൃക്ക സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിയായ 4 വയസ്സും 10 മാസവും പ്രായമുള്ള കുട്ടിയാണ്.

വൃക്കയുമായി ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്. കാട്ടാക്കട സ്വദേശി വിനോദാണ് ആംബുലൻസ് ഡ്രൈവർ. വൈകിട്ട് നാലോടെ കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷ.

spot_img

Related news

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ‘ദൃക്‌സാക്ഷി’; ഇന്ന് കൊലക്കേസിൽ അഴിക്കുള്ളിൽ; നെയ്യാറ്റിൻകരയിൽ നാടകീയ അറസ്റ്റ്!

നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ...

മരുന്നിന്റെ മറവിൽ ലഹരി; മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രി

മെഡിക്കൽ ഷോപ്പുകളുടെ മറവിൽ ചിലയിടങ്ങളിൽ ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി...

മലബാറിൽ കോൺഗ്രസിന്റെ പുതിയ പരീക്ഷണം; ‘ദേശീയ മുസ്ലിം ബ്ലോക്ക്’ വരുന്നു!

മലബാറിൽ മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസിന്റെ സ്വാധീനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ദേശീയ മുസ്ലിം...

നെന്മാറ ഇരട്ടക്കൊലപാതകം: വിധി പ്രഖ്യാപനം ഇന്നില്ല; ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടതി മാറ്റിവെച്ചു

കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല....

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; മുരുകന്റെ വീട് തകർത്തു; പിന്നിൽ ‘ചക്കക്കൊമ്പൻ’ എന്ന് നാട്ടുകാർ!

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടത്ത് വീടിന് നേരെ നടന്ന...