മുസ്ലിം ലീഗിന് സംസ്ഥാന സെക്രട്ടേറിയറ്റ് വരുന്നു

സംസ്ഥാന മുസ്ലിംലീഗിന് 21 അംഗ സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശുപാര്‍ശ ചെയ്തു.അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന ലീഗിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു സംഘടനാ സംവിധാനം.സി.പി.എമ്മിന് സംസ്ഥാന സെക്രട്ടറി അടക്കം 16 അംഗ സെക്രട്ടേറിയറ്റുണ്ട്. ഏതാണ്ട് അതിനു സമാനമാണിത്. ലീഗിന് ഇപ്പോള്‍ നൂറംഗങ്ങളുള്ള പ്രവര്‍ത്തകസമിതിയും അഞ്ഞൂറോളം പേരടങ്ങുന്ന സംസ്ഥാന സമിതിയുമാണുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉന്നതാധികാര സമിതിയുമുണ്ടെങ്കിലും അത് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തതാണ്. ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സമിതി ഭേദഗതി അംഗീകരിച്ചാല്‍ സെക്രട്ടേറിയറ്റ് നടപ്പില്‍വരുമെന്ന് പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.

spot_img

Related news

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...

വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം;ഉത്തരവുമായി ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന്...

ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്‌ലറ്റിൽ; ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

പലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാ​ഗം പോലെ ആയി മാറിയിരിക്കുകയാണ്....