ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്‌ലറ്റിൽ; ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാ​ഗം പോലെ ആയി മാറിയിരിക്കുകയാണ്. ഇരുന്നാലും കിടന്നാലും എന്തിന് ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ ഫോണും കൊണ്ടുള്ള ഈ ടോയ്‌ലറ്റില്‍ പോക് അത്ര സുരക്ഷിതമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫോണ്‍ മാത്രമല്ല പുസ്തകം, പത്രം തുടങ്ങിയവയുമായി ടോയ്ലറ്റിൽ പോയാൽ കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞാകും തിരിച്ചിറങ്ങുക. ഈ ശീലം പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ഏഴ് മിനിറ്റ്, പരമാവധി 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് നിരവധി രോ​​ഗാണുക്കളുമായി സമ്പർക്കമുണ്ടാകാൻ ഇടയാക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധ്‍ പറയുന്നു.

കൂടാതെ ഫോൺ ടോയ്‌ലറ്റില്‍ കൊണ്ടുപോകുമ്പോൾ രോ​ഗാണുക്കൾ ഫോണിലും പിന്നീട് കൈകളിലും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലും കയറാം.മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്ന അവസ്ഥയാണ് ഹെമറോയ്‌ഡ്‌. ഇത് കഠിനമായ വേദനയും അസ്വസ്ഥതകളും രക്തസ്രാവത്തിനും കാരണമാകുന്നു. ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.കൂടാതെ കസേരയിൽ എന്ന പോലെ ടോയ്‌ലറ്റിലും രക്തചംക്രമണം ഇല്ലാതെ ​​ദീർഘനേരം ഇരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മലബന്ധമുള്ളവർ ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ അഞ്ച് മിനിറ്റിന് ശേഷം ഇടവേളയിൽ ഇറങ്ങിയ ശേഷം പിന്നീട് ശ്രമിക്കാവുന്നതാണ്.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...