ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; 22 വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂന മര്‍ദ്ദമായും തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

spot_img

Related news

ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍; ഗര്‍ഭിണിയെന്ന പരിഗണന പോലും തന്നില്ല

ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ്. കൂടുതലും...

സ്വര്‍ണവില വീണ്ടും തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ

സ്വര്‍ണവില വീണ്ടും 240 രൂപ വര്‍ധിച്ച് 57,000ന് മുകളില്‍ എത്തി. 57,160...

ഒന്‍പതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ്...

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ്...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം....