ഇന്ത്യന്‍ കരസേനയെ നയിക്കാന്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ


ദില്ലി: ഇന്ത്യന്‍ കരസേനയെ നയിക്കാന്‍ ഇന്ന് ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ചുമതലയേല്‍ക്കും. എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി (അൃാ്യ രവശലള) മനോജ് പാണ്ഡെ ചുമതലയേല്‍ക്കുന്നത്. ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ് അദ്ദേഗം. നിലവില്‍ കരസേനയുടെ ഉപമേധാവിയായി പ്രവര്‍ത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു

spot_img

Related news

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...

വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി....