വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളി; മാപ്പുപറഞ്ഞ് ഫ്ലിപ്പ് കാര്‍ട്ട്

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ റദ്ദുചെയ്യുന്ന വിധത്തിലുള്ള പരസ്യമാണ് ഫ്ലിപ്പ് കാര്‍ട്ടിന്റേതെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിലെ പ്രശ്നം എന്തെന്ന് പോലും മനസിലാക്കാന്‍ ഫ്ലിപ്പ് കാര്‍ട്ടിന് കഴിയാത്തതിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ അപലപിച്ചിരുന്നു.

spot_img

Related news

കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404...

ഇനി മുതല്‍ പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ്...

ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍...

2025 ജനുവരി 1 മുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന...

ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള ‘സൂപ്പര്‍ ആപ്പു’മായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: സാധാരണക്കാരുടെ ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള 'സൂപ്പര്‍ ആപ്പു'മായി ഇന്ത്യന്‍ റെയില്‍വേ...