ഗർഭകാലത്ത് ഇനി കാക്കി സൽവാർ കമ്മീസ്; വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം

തിരുവനന്തപുരം: ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം. ഗർഭകാലത്ത് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിലവിൽ പൊതുവായ യൂണിഫോം കോഡാണ് നിലവിലുള്ളത്.

ഗർഭകാലത്ത് പാന്റ്സും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വനിതാ പൊലീസുകാരിൽനിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂണിഫോമിൽ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ഡ്യൂട്ടിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാം. ഷൂസിന് പകരം സാൻഡൽ ധരിക്കാനും അനുമതിയുണ്ട്. ഗർഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് യൂണിഫോം പരിഷ്കരിച്ചിരിക്കുന്നത്.

spot_img

Related news

‘മാർക്ക് കുറഞ്ഞതിന് അധ്യാപകരുടെ മാനസികപീഡനം, പരീക്ഷ എഴുതാൻ അനുവദിച്ചില്ല’; നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി...

‘കോൺഗ്രസിനെ വേട്ടയാടുന്ന പ്രത്യയശാസ്ത്ര ശൂന്യത’; എഐസിസിയിലെ വന്ദേമാതരത്തിൽ എ.എ. റഹീമിന്റെ വിമർശനം

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ...

കാസർകോട് എംഡിഎംഎ കേസ്: നൈജീരിയൻ ലഹരി സംഘവുമായി നേരിട്ട് ഇടപാട്; നിർണായക വിവരങ്ങൾ പുറത്ത്

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ഉൾപ്പെടെ പിടിയിലായ കാസർകോട്...

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു

സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ...

കാമുകിക്കൊപ്പം ഭാര്യയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായ പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന...