കേരളം പോളിംഗ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഏപ്രിൽ 9-ന്, ഫലം മെയ് 4-ന്

കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്, വോട്ടെണ്ണൽ‌ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 26 ആണ്.

30,471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിൽ ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ്, വെളിച്ചം,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.

ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ​ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.

spot_img

Related news

വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: ഹോട്ടൽ ഭക്ഷണവില ഉയർന്നേക്കും

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി....

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ പെൺകുട്ടികൾ, ദക്ഷിണ മേഖലയ്ക്ക് അഭിമാനം!

ദില്ലി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരിക്ഷാ ഫലം...

വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി ഐഐടി പ്രൊഫസർ; സോഷ്യൽ മീഡിയയിൽ വൈറലായി ഈ പിറന്നാൾ ആഘോഷം

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നേർക്കാഴ്ചയായി ഒരു പിറന്നാൾ ആഘോഷം....

നിർണ്ണായക ജനവിധി; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു

വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ഒടുവിൽ തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന്...