ചെടി നടാൻ കുഴിയെടുത്തു; കിട്ടിയത് 9 മുട്ടകൾ!

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. 22-ാം വാർഡിലെ മേപ്രത്തുപടി തൈക്കാവിന് എതിർവശത്ത് താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ കണ്ടെത്തിയത്.

ഷെജീറിന്റെ ഭാര്യ റെമീസ വീട്ടുമുറ്റത്ത് പൂച്ചെടി നടുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഒൻപത് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലും വിവരം അറിയിക്കുകയായിരുന്നു. മുട്ടകൾ പെരുമ്പാമ്പിന്റേതാണെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാടശേഖരത്തിന് സമീപത്താണ് വീട്.

spot_img

Related news

സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ; സർക്കാരിന് മുന്നിൽ പുതിയ നിർദേശങ്ങളുമായി ഉടമകൾ

പ്രിയദർശിനി സർവീസിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ...

കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ശാന്തമ്മ...

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം കുളത്തൂർക്കോണം...

പിറന്നുവീണ കുഞ്ഞിന് കാവലായി ആനക്കൂട്ടം; പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും മനോഹര കാഴ്ചയൊരുക്കി കാട്ടാനകൾ

കൊല്ലം: കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നുവീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും സംരക്ഷണമൊരുക്കി...