നിരാഹാരം 20-ാം ദിവസത്തിലേക്ക്; വളർമതി ഐസിയുവിൽ, എൽ.പി.എസ്.ടി സമരത്തിൽ വീണ്ടും കേസുകൾ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യനില മോശമായി. നിലവിൽ ഐസിയുവിൽ കഴിയുന്ന വളർമതി നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് ആശുപത്രി ആർ.എം.ഒ അറിയിച്ചു. വളർമതി നിരാഹാരം ആരംഭിച്ചിട്ട് ഇന്ന് 20 ദിവസം പിന്നിടുകയാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പന്തൽ വീണ്ടും സ്ഥാപിക്കുകയായിരുന്നു. പൊലീസിനെ തടഞ്ഞതിന് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സമരം ആരംഭിച്ച് 129-ാം ദിവസമാണ് പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.

Related news

കൊച്ചി തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്തുപോയ എഞ്ചിനീയറെ കാണാതായി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര...

ബസിൽ നഷ്ടമായ ലാപ്ടോപ്പ് രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചുകിട്ടി; തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷത്തിൽ കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക്...

സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു...

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ...