‘കൺസൽട്ടൻസി ഭരണം’ വിമർശിച്ചവർ തന്നെ വഴിമാറിയോ? യുഡിഎഫ് സർക്കാരിന്റെ ‘റീ ഇമാജിനിങ് കേരള’ത്തിൽ ഗ്രാന്റ് തോൺടൺ

തിരുവനന്തപുരം: കൺസൽട്ടൻസി ഏജൻസികളുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ഇടതുസർക്കാരിനെ വിമർശിച്ചിരുന്ന യുഡിഎഫ് സർക്കാരും സമാനമായ രീതിയിൽ ബഹുരാഷ്ട്ര കൺസൽട്ടൻസി കമ്പനിയെ സർക്കാർ പദ്ധതിയുടെ നടത്തിപ്പിൽ പങ്കാളിയാക്കിയതായി ആരോപണം. ആദ്യ ബജറ്റിലെ 35 മുൻഗണനാ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരള’ വട്ടമേശ സമ്മേളനത്തിന്റെ നോളജ് പാർട്ണറായി ലണ്ടൻ ആസ്ഥാനമായ ഗ്രാന്റ് തോൺടൺ പ്രവർത്തിച്ചു.

ജിഎസ്ടി ഉൾപ്പെടെ അരക്കോടിയോളം രൂപ പ്രതിഫലത്തിനാണ് കമ്പനിക്ക് സമ്മേളനത്തിന്റെ ഏകോപന ചുമതല നൽകിയതെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്. തലസ്ഥാനത്തെ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ അവതരിപ്പിച്ച റിപ്പോർട്ടുകളും തുടർന്ന് നടന്ന ചർച്ചകളും സമാഹരിച്ചത് ഗ്രാന്റ് തോൺടണായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി കമ്പനിയുടെ ജീവനക്കാരും മൂന്ന് ദിവസവും പരിപാടിയിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ രഹസ്യാത്മകത കണക്കിലെടുത്ത് ഉദ്ഘാടന, സമാപന സെഷനുകൾ ഒഴികെയുള്ള നടപടികളിൽനിന്ന് മാധ്യമങ്ങളെ മാറ്റിനിർത്തിയിരുന്നു. അതേസമയം, സമ്മേളനത്തിന്റെ നടത്തിപ്പിനായി നിയോഗിച്ച കമ്പനിയുടെ നാൽപതോളം ജീവനക്കാർ പരിപാടിയിൽ സജീവമായി പങ്കെടുത്തതായാണ് വിവരം. മുൻ ഇടതുസർക്കാരിന്റെ കാലത്ത് കെപിഎംജി, പിഡബ്ല്യുസി, ബിട്രേയിറ്റ് തുടങ്ങിയ കൺസൽട്ടൻസി സ്ഥാപനങ്ങൾ വിവിധ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അന്ന് ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ‘കൺസൽട്ടൻസി ഭരണം’ എന്ന വിമർശനം ഉയർത്തിയിരുന്നു.

എന്നാൽ അധികാരത്തിലെത്തിയ ശേഷം മുൻ നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ മാറിയെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. മുൻ സർക്കാർ കൺസൽട്ടൻസി സ്ഥാപനങ്ങളെ ആശ്രയിച്ചതിനെ വിമർശിച്ചിരുന്ന സർക്കാർ തന്നെ മുൻഗണനാ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചയ്ക്ക് ബഹുരാഷ്ട്ര കൺസൽട്ടൻസി സ്ഥാപനത്തെ നോളജ് പാർട്ണറായി നിയോഗിച്ചതാണ് രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും ഗ്രാന്റ് തോൺടണിനെ നോളജ് പാർട്ണറായി തെരഞ്ഞെടുത്തതിന്റെ വിശദമായ കാരണം, കരാറിന്റെ വ്യവസ്ഥകൾ, അരക്കോടിയോളം രൂപയുടെ പ്രതിഫലം എന്നിവ സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ‘റീ ഇമാജിനിങ് കേരള’യിൽ നടന്ന ചർച്ചകളുടെയും കമ്പനിയുടെ പങ്കിന്റെയും അടിസ്ഥാനത്തിൽ 35 മുൻഗണനാ പദ്ധതികളുടെ തുടർനടപടികളിൽ ഗ്രാന്റ് തോൺടണിന്റെ ഇടപെടൽ എത്രത്തോളം ഉണ്ടാകുമെന്നതും ഇനി ശ്രദ്ധേയമാണ്.

spot_img

Related news

‘ഒരു കൊലപാതകം… നോക്കിക്കോ’; പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി പരാമർശമെന്ന് ആരോപണം; വിശദീകരണവുമായി വി. ജോയ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി...

അടൂർ പ്രകാശിന്റെ പരാമർശങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ജെബി മേത്തർ; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന്...

ഹോട്ടൽ ലൈസൻസിന് 10,000 കൈക്കൂലി; തിരൂരങ്ങാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റി ലൈസൻസ് നൽകുന്നതിന്...

മരംമുറി വിവാദം: ഗൂഢാലോചന അന്വേഷിക്കാതെ എസ്‌ഐടി? ഉന്നതരുടെ പേരുകൾ പുറത്തുവന്നിട്ടും നടപടിയില്ലെന്ന് ആരോപണം

വയനാട്: സംസ്ഥാനത്തെ വിവാദമായ മരംമുറിക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതിന്...

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...