സർക്കാർ ജീവനക്കാർക്ക് നിരാശ; ശമ്പള പരിഷ്കരണമില്ല, ഡി.എ മുൻകാല പ്രാബല്യത്തിലും യുഡിഎഫ് ബജറ്റിൽ മൗനം!

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മെഡിസെപ്പ് പരിഷ്കരണവും പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ മാറ്റങ്ങളും ഒഴികെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചില്ല.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കൂടാതെ, ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ മാറ്റങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം സംബന്ധിച്ചും ബജറ്റ് മൗനം പാലിച്ചു. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം എട്ട് ഗഡുക്കളായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത്തവണ രണ്ട് ഗഡു മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.

ഡി.എ കുടിശ്ശിക പൂർണമായി നടപ്പാക്കിയാൽ ഈ വർഷം മാത്രം 9,000 കോടി രൂപയിൽ അധികം അധികബാധ്യത സംസ്ഥാന ഖജനാവിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

മെഡിസെപ്പ് പരിഷ്കരണവും പെൻഷൻ പദ്ധതിയിലെ മാറ്റങ്ങളും പ്രഖ്യാപിച്ചെങ്കിലും ശമ്പള പരിഷ്കരണം, ഡി.എ കുടിശ്ശിക, വിരമിക്കൽ പ്രായം തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ വ്യക്തതയില്ലാത്തത് സർക്കാർ ജീവനക്കാർക്കിടയിൽ നിരാശയ്ക്ക് ഇടയാക്കിയേക്കും.

spot_img

Related news

ചോദ്യപേപ്പർ ചോർച്ച; ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് 1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക്...

നിതിൻ രാജ് ആത്മഹത്യ കേസ്; അധ്യാപകൻ എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത...

മല്ലികാർജുന ക്ഷേത്രത്തിൽ മുത്തുമോഷണം; മുൻ പൂജാരി അറസ്റ്റിൽ

കൊച്ചി: ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാർത്തിയ രുദ്രാക്ഷ മാലയിലെ മുത്തുകൾ മോഷണം പോയ...

വനംവകുപ്പിന്റെ വാദം പൊളിഞ്ഞു; മറയൂരിലെ മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്!

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ...

നിപയും ഷിഗല്ലയും പടരുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം ‘ഡ്രൈ ഡേ’

തിരുവനന്തപുരം: നിപ, ഷിഗല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്...