മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാ​ഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം​ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കി‌യിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട്  ബെംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ 4 പുതിയ വന്ദേഭാരത് ട്രെയിനുകൾ മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം – ബെംഗളൂരു കൂടാതെ, ബനാറസ് – ഖജുരാഹൊ, ലക്നൌ-, ഫിറോസ്പൂർ – ദില്ലി ട്രെയിനുകൾ ആണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്. 

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

Related news

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണം 18 ആയി, 600ലധികം പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു....

സ്വർണവില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങരുതെന്ന് പറഞ്ഞ മോദിക്ക് നന്ദി; വ്യാപാരി സംഘടന

ഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയ്ക്ക് നന്ദി...

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ....

നാഗർകോവിൽ–കോട്ടയം ട്രെയിനിലെ അഴുകിയ മൃതദേഹം: ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; കന്യാകുമാരി സ്വദേശി അറസ്റ്റിൽ

നാഗർകോവിലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ....