ചരിത്രത്തിലാദ്യം; തൊട്ടാൽ പൊള്ളും സ്വർണം, ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. പവന് ഇന്ന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവന്‍ വില 75,000ത്തിനു മുകളിലാണ്. ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 75,000 കടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പവന്‍ വില ഇത്രയും ഉയരത്തിലെത്തുന്നത്.

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിച്ചുയരുന്നത്. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കൂ. ഈ മാസം 1,760 രൂപയാണ് പവന് വര്‍ധിച്ചത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഡോളറിന് കരുത്ത് നല്‍കിയപ്പോള്‍ രൂപ ഇടിവിലാണ്. ഇന്ന് വ്യാപാരാരംഭത്തില്‍ ഡോളറൊന്നിന് 20 പൈസ കുറവിലാണ് വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 87 രൂപ 85 പൈസയായി. കഴിഞ്ഞ ദിവസം 87 രൂപ 65 പൈസയെന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

spot_img

Related news

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; യൂണിഫോം പറമ്പിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി...

വോക്കി ടോക്കിയും ഇലക്ട്രിക് ത്രാസും 21 ലക്ഷം രൂപയും; യൂണിവേഴ്സിറ്റി പരിസരത്തെ ‘ലഹരി കുടുംബത്തിലെ’ അവസാന കണ്ണിയും കുടുങ്ങി

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന എം.ഡി.എം.എ...

ഇന്റർവെല്ലിൽ പുഴക്കരയിലും ബാത്റൂമിലും ‘മദ്യപാനം’; താമരശ്ശേരിയിൽ സ്കൂൾ കുട്ടികളെ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചെന്ന് സഹപാഠി

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ...

“വിമാനത്താവളത്തിൽ എല്ലാം സെറ്റാണ്!” കരിപ്പൂരിൽ കസ്റ്റംസിനെ ചതിച്ച് പ്രതിയുടെ മൊഴി; സ്വർണ്ണക്കടത്തിൽ പുതിയ വിവാദം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വിവാദത്തിന് വഴിവെച്ച് പ്രതിയുടെ മൊഴി....