“വിമാനത്താവളത്തിൽ എല്ലാം സെറ്റാണ്!” കരിപ്പൂരിൽ കസ്റ്റംസിനെ ചതിച്ച് പ്രതിയുടെ മൊഴി; സ്വർണ്ണക്കടത്തിൽ പുതിയ വിവാദം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വിവാദത്തിന് വഴിവെച്ച് പ്രതിയുടെ മൊഴി. കസ്റ്റംസിന്റെ ഒത്താശയോടെയാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് അസ്ലമിന്റെ പക്കല്‍നിന്ന് ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന 1165 ഗ്രാം സ്വര്‍ണം പൊലീസ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. പത്ത് സ്വര്‍ണക്കട്ടികളാക്കി എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചാണ് റിയാദില്‍നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍.

പ്രതിയുടെ മൊഴി പ്രകാരം, വിമാനത്താവളത്തില്‍ എല്ലാം “സെറ്റാണ്”, കസ്റ്റംസ് പരിശോധനയെ ഭയപ്പെടേണ്ടതില്ലെന്ന് സ്വര്‍ണം ഏല്‍പ്പിച്ചയാള്‍ ഉറപ്പ് നല്‍കിയിരുന്നു. കസ്റ്റംസ് പരിശോധനയും കഴിഞ്ഞ ശേഷമാണ് പൊലീസ് പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.

അതേസമയം, കസ്റ്റംസിന്റെ പങ്കാളിത്തം സംബന്ധിച്ച പ്രതിയുടെ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ മൊഴിയുടെ വിശ്വാസ്യതയും സംഭവത്തില്‍ കസ്റ്റംസിന് എന്തെങ്കിലും പങ്കുണ്ടോയെന്നും വിശദമായ അന്വേഷണത്തിലൂടെയാണ് വ്യക്തമാകുക.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഈ വെളിപ്പെടുത്തല്‍ അന്വേഷണത്തിന് പുതിയ വഴിത്തിരിവാകുമോ എന്നതാണ് ഇനി ശ്രദ്ധേയമായത്.

spot_img

Related news

ഇന്റർവെല്ലിൽ പുഴക്കരയിലും ബാത്റൂമിലും ‘മദ്യപാനം’; താമരശ്ശേരിയിൽ സ്കൂൾ കുട്ടികളെ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചെന്ന് സഹപാഠി

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ...

‘അമ്മ’യിൽ അടിയന്തര ഓൺലൈൻ നീക്കം; ‘രാജിവെച്ചു പോയവരെ തിരികെ എത്തിക്കും’; കൺവീനർ രമേഷ് പിഷാരടി എം.എൽ.എ

അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി...

മദ്യ നികുതിയിളവിൽ സർക്കാർ പിന്നോട്ടേക്ക്? ‘ജനശബ്ദം യു.ഡി.എഫ് കേൾക്കും’: തിരുത്തൽ സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന...

ചെറുമക്കളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകി; തെന്മലയിൽ 65-കാരന് നേരെ ചുറ്റികക്കൊണ്ട് ക്രൂരമായ വധശ്രമം!

ചെറുമക്കളെ ശല്യം ചെയ്തെന്ന പരാതിക്ക് പ്രതികാരമായി 65-കാരനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ...