കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം; രണ്ട് കാറുകളും കത്തിനശിച്ചു, ദുരൂഹതയെന്ന് മേയര്‍

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്. 20 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തീപ്പിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി മേയർ ബീന ഫിലിപ് പറഞ്ഞു.

രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്‍റെ ആനിഹാള്‍ റോഡ് ഭാഗത്ത് രണ്ടാം നിലയിലാണ് തീ കണ്ടത്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ടാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തീവ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി. തീ അണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം ഫയര്‍ഫോഴ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. തീപിടുത്ത കാരണം വ്യക്തമല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ പരിശോധന കര്‍ശനമാക്കുമെന്നും മേയര്‍ അറിയിച്ചു. വിഷുവും ചെറിയ പെരുന്നാളും മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക്ക് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍. തുണിത്തരങ്ങള്‍ക്ക് തീപിടിച്ചതും തീയണക്കാനുള്ള പ്രവര്‍ത്തികള്‍ ശ്രമകരമാക്കി.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...