തൃശൂർ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ഡി.സി.സി പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നു.

സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് രംഗത്തെത്തി.

തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് താൻ നേതൃത്വത്തിന് നൽകിയ പരാതിയാണ് സൈബർ കേസിന് പിന്നിലെന്നും, ഡി.സി.സി പ്രസിഡന്റ് ജില്ലയിലെ കോൺഗ്രസിനെ ക്ഷയിപ്പിക്കുകയാണെന്നും ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.

ഡി.സി.സി പ്രസിഡന്റിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഷാജി കോടങ്കണ്ടത്തും മറ്റ് എട്ട് പേർക്കുമെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

ഒല്ലൂരിലെ തന്റെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജോസഫ് ടാജറ്റിനെതിരെ കെ.പി.സി.സിക്ക് മൂന്ന് പരാതികൾ നൽകിയിരുന്നുവെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് സൈബർ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സൈബർ കേസിന് പിന്നാലെ ഡി.സി.സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കെ.പി.സി.സി സെക്രട്ടറി വ്യക്തമാക്കി.

ഇതോടെ തൃശൂർ കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.

spot_img

Related news

പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറി നൽകിയില്ല; കടയുടമയെ ആക്രമിച്ചതായി പരാതി

കൊച്ചി: ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ തട്ടുകട...

ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്; തിരുവനന്തപുരത്ത് നിരവധി പേർക്ക് പണം നഷ്ടമായി

തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ...

നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര...

ലഹരിമരുന്ന് വേട്ട: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ കച്ചവടം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ!

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ...

അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി...