പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറി നൽകിയില്ല; കടയുടമയെ ആക്രമിച്ചതായി പരാതി

കൊച്ചി: ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ തട്ടുകട ഉടമയെ ആക്രമിച്ചതായി പരാതി.

പാലാരിവട്ടം ബൈപാസിന് സമീപത്തെ തട്ടുകടയിലാണ് സംഭവം. കടയിൽ ഇറച്ചിക്കറിക്ക് പകരം സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതി.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കടയ്ക്ക് സമീപം വച്ച് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു.

സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ പ്രതി തടഞ്ഞുനിർത്തി കൈകൊണ്ട് മർദിച്ചതായും പരാതിയിലുണ്ട്. മർദനമേറ്റ് താഴെ വീണ പരാതിക്കാരിയുടെ നെഞ്ചിൽ പ്രതി ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

തൃശൂർ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ഡി.സി.സി പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നു. സൈബർ പൊലീസ് കേസെടുത്തതിന്...

ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്; തിരുവനന്തപുരത്ത് നിരവധി പേർക്ക് പണം നഷ്ടമായി

തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ...

നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര...

ലഹരിമരുന്ന് വേട്ട: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ കച്ചവടം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ!

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ...

അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടി; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി...