വളാഞ്ചേരി: ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് ഇ – സഞ്ജീവനി അവാർഡ് രണ്ടാം തവണയും കരസ്ഥമാക്കി വളാഞ്ചേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ മാതൃകയായി. പ്രഥമ ചികിത്സകൾക്കായി ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ – സഞ്ജീവനി . ഇ-സഞ്ജീവനി സേവനത്തിൽ മലപ്പുറം ജില്ലയിൽ അർബൻ ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് വളാഞ്ചേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം പുരസ്കാരം കരസ്ഥമാക്കിയത്. മികവുറ്റ ചികിത്സയും ഉന്നത നിലവാരമുള്ള രോഗീപരിചരണ സംവിധാനവും പ്രദാനം ചെയ്യുന്ന ഡോ: നൂർജഹാന് 2022 ലും പുരസ്കാരം ലഭിച്ചിരുന്നു. മലപ്പുറം ആരോഗ്യ കേരളം ഓഫീസിൽ മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല കോൺഫറസിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക.ആർ ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ടി.എൻ അനൂപ് , ഇ സഞ്ജീവനി ജില്ലാ കോർഡിനേറ്റർ ഡോ. പ്രശാന്ത്, എന്നിവർ ചേർന്ന് ഡോ: നൂർജഹാനെ ആദരിച്ചു.വെണ്ടല്ലൂർ കാളിയത്ത് മുഹമ്മദ് കുട്ടി (റബിയ) എന്നിവരുടെ മകൾ കൂടിയാണ് ഡോക്ടർ നൂർജഹാൻ