ഡിസപ്പിയറിങ് സന്ദേശങ്ങൾ നിലനിർത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്

ഇനി മുതൽ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിർത്താം, കീപ് ഇൻ ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങൾ പിന്നീട് ആവശ്യം വരും എന്നതിനാൽ അത് ചാറ്റിൽ നിലനിർത്താനുള്ള അവസരം ഉപഭോക്താക്കൾക്ക് ഉണ്ടാകും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ നിങ്ങളുടെ സംഭാഷണങ്ങൾ മൂന്നമതൊരാൾ അറിയാതെ സംരക്ഷിക്കുമ്പോൾ തന്നെ ചിലപ്പോൾ മുൻപ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാവ വിവരങ്ങളോ സൂക്ഷിച്ചു വെക്കാൻ നിങ്ങൾ ആ​ഗ്രഹിച്ചാൽ അതിന് പരിഹാരമാണ് കീപ്പ് ഇൻ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് ആക്കി മാറ്റാൻ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ടെന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ മറ്റൊരു പ്രത്യേകത. 

ഒരു ഡിസപ്പിയറിങ് സന്ദേശം സംരക്ഷിക്കാൻ അയച്ചയാൾ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോൾഡറിൽ ഒരാൾക്ക് അവ കാണാനാകും. വാട്ട്‌സ്ആപ്പിൽ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് രേഖപ്പെടുത്തും.

അതേസമയം എന്തിനാണ് ഈ ഫീച്ചർ എന്ന വിമർശനവും ഉയരുന്നുണ്ട്. സന്ദേശം സംരക്ഷിക്കുന്നതിന് അയച്ചയാളുടെ അംഗീകാരം ആവശ്യമാണ്. അയച്ചയാൾക്ക് സന്ദേശം അവിടെ തന്നെ നിലനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിൽ, രണ്ടുപേര്‍ തമ്മില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയയ്‌ക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.

spot_img

Related news

വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ പങ്കിടാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും...

ട്വിറ്ററിന് പിന്നാലെ മെറ്റയിലും ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക് മാതൃകമ്പനിയായ മെറ്റയിലും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു....

ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും; പുതിയ സംവിധാനവുമായി വാട്സപ്പ്

ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ്...

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ പ്ലാറ്റ്‌ഫോം സൗജന്യം: ഇലോണ്‍ മസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌ക്കോ: വ്യാപാര- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്ന്...

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങള്‍ക്ക്...

LEAVE A REPLY

Please enter your comment!
Please enter your name here