ആര്യാടന്‍ മുഹമ്മദിന്റെ മരണം; ഭാരത് ജോഡ്ഡോ യാത്ര മുന്‍നിശ്ചയിച്ച പോലെ തുടരുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം

മലപ്പുറം: ഭാരത് ജോഡ്ഡോ യാത്ര മുന്‍നിശ്ചയിച്ച പോലെ തുടരുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടന്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡ്ഡോ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയയാത്രയായതിനാല്‍ ഭാരത് ജോഡ്ഡോ നിര്‍ത്തരുതെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരത് ജോഡ്ഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ നിലമ്പൂരിലേക്ക് പോയിട്ടുണ്ട്. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.

spot_img

Related news

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

വണ്ടൂരിൽ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്

വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട്...

ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷന്‍ പ്രിവിലേജ് കാര്‍ഡ് വിതരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന്...

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...