മലപ്പുറം: കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാരോപിച്ച് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ഡിസിസി നടത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തളളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ വെള്ളം ചീറ്റി. മലപ്പുറം എസ്പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വനിതകളുള്‍പ്പെടെ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. നിരവധിപേര്‍ക്കു പരിക്കേറ്റു. എ.പി.അനില്‍ കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.