കൊച്ചിയിൽ കാർ യാത്രക്കാരെ തടഞ്ഞ് ഭീഷണി; സ്ഥിരം ക്രിമിനലായ ബസ് ക്ലീനർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അൻസാർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. സമാന രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാർ ശക്തി ബസിലെ ക്ലീനറാണ്. ഓഗസ്റ്റ് ഒൻപതിന് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് നോർത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അൻസാറിനെ പിടികൂടാൻ പൊലീസ് ബസിൽ കയറി ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെയും ആക്രമിച്ചതായാണ് വിവരം. ഇതിനുപിന്നാലെയാണ് സമാന രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെയും അൻസാർ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്തായിരുന്നു സംഭവം. കാർ യാത്രക്കാരനായ റെജിൻസിനെ വഴിയിൽ തടഞ്ഞുനിർത്തി അൻസാർ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും അൻസാറിനെതിരെ നടപടിയുണ്ടായില്ലെന്നാണ് റെജിൻസിന്റെ ആരോപണം.

ബസിന് ചെറിയ തുക പിഴ ചുമത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റെജിൻസ് ആരോപിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊച്ചി നഗരത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കുമെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനവും ഭീഷണിയും ആവർത്തിക്കുന്നുവെന്ന പരാതികൾ ശക്തമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

spot_img

Related news

കാലവർഷം ദുർബലം, ചൂട് കനത്തു; സംസ്ഥാനത്ത് താപനില 4°C വരെ അധികം

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ്...

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി സർവീസുകൾ മൂലം...

പലിശ മുടങ്ങി; 11 വയസുകാരിയെ തടഞ്ഞുവച്ച് ഭീഷണി: പാലക്കാട്ട് ബ്ലേഡ് മാഫിയയിലെ രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന...

കയ്പമംഗലം അപകടം: 8 മരണം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: എട്ട് പേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന...

“മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത്”; പി.എം. ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ കെ. രാജൻ

തൃശൂർ: പി.എം. ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...