ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ; നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ; ഫിറ്റ്‌നസ് ടെസ്റ്റിനും നിർബന്ധം

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്തെ ഹെവി വാഹനങ്ങൾക്ക് നവംബർ 1 മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ഈടാക്കും.

വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ചയെത്താത്ത ‘ബ്ലൈൻഡ് സ്‌പോട്ടുകളിൽ’ വെച്ചാണ് അടുത്ത കാലത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ) കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.

ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ കാഴ്ചാ പരിമിതി ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് ‘ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ’ അഥവാ ‘ഫിഷ് ഐ മിററുകൾ’.

അതേസമയം, ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...