തൃശൂര്‍: കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച തൃശൂര്‍ ജില്ലാ നേതാവിനെ പുറത്താക്കി ബിജെപി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
‘മുരളീധരന്‍ കേരള ബിജെപിയുടെ ശാപം. കുമ്മനം മുതല്‍ ജേക്കബ് തോമസ് വരെയുള്ളവരുടെ തോല്‍വിക്ക് കാരണം മുരളീധരനാണ്. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം” എന്നാണ് യുവമോര്‍ച്ച നേതാവ് ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് ട്വീറ്റ് നീക്കിയിരുന്നു. ‘കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും’ പ്രസീദ് ട്വീറ്റ് ചെയ്തു .തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു പ്രസീദിന്റെ ട്വീറ്റ്.