ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് ഇനി ജനനസര്‍ട്ടിഫിക്കറ്റ് മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം

വിവിധ സേവനങ്ങള്‍ക്ക് രേഖയായി ഒക്ടോബര്‍ മുതല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ജനനമരണ (ഭേദഗതി2023) രജിസ്‌ട്രേഷന്‍ നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

സ്‌കൂള്‍ കോളേജ് പ്രവേശനം,ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍നമ്പര്‍, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ഒറ്റരേഖയായി ഇനി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതി. ക്ഷേമപദ്ധതികള്‍, പൊതുസേവനങ്ങള്‍, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ സുതാര്യവും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തില്‍ പറഞ്ഞു. ജനനമരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമായിരുന്നു സര്‍ക്കാര്‍ ഭേദഗതിചെയ്തത്.

ജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും രാജ്യത്ത് ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖകളുടെ ബാഹുല്യം ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പാസ്‌പോര്‍ട്ട്, ആധാര്‍ നമ്പര്‍ എന്നിവയും മറ്റ് ഉദ്ദേശ്യങ്ങളും നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ജനനമോ മരണമോ സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് വൈകിയാല്‍, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെയോ പ്രസിഡന്‍സി മജിസ്‌ട്രേറ്റിന്റെയോ മജിസ്‌ട്രേറ്റില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റോ അല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റോ ആയി മാറാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ജനനമോ മരണമോ സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് 30 ദിവസത്തിന് ശേഷം വൈകിയാല്‍ ഒരു നോട്ടറി പബ്ലിക് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിന് പകരം അത് സംഭവിച്ച് ഒരു വര്‍ഷം, അത് സംഭവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കുക.

ഒക്ടോബര്‍ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാറും. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), വോട്ടര്‍ പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നീ വിവരശേഖരങ്ങള്‍ ജനന, മരണ രജിസ്‌ട്രേഷനുകള്‍ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.

ഒരു കുട്ടി ജനിച്ചാല്‍, 18ാം വയസ്സില്‍ തനിയെ വോട്ടര്‍ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാകുകയും തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കപ്പെടുകയും ചെയ്യും. നിലവില്‍ സംസ്ഥാനങ്ങളാണ് ജനനമരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിനു ശേഷം ഈ വിവരങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡേറ്റ ബേസിലേക്ക് കൈമാറണം.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....